കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം 'ലീഡർ കെ.കരുണാകരൻ ഭവന്റെ' തറക്കല്ലിടൽ കർമം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിച്ചു. രാവിലെ 9.15 ഓടെ ഓടെ സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. മുരളീധരൻ എം.പി, മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ. രാഘവൻ എം.പി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, അഡ്വ. പി.എം നിയാസ്, അഡ്വ. കെ. ജയന്ത്, മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ജില്ലാ യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ ,യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വിദ്യാബാലകൃഷ്ണൻ, എൻ .എസ്. യു ദേശീയ ജനറൽ സെക്രട്ടറി കെ .എം. അഭിജിത്ത്, എം .കെ. അബ്ദുറഹ്മാൻ, നടൻ മാമുക്കോയ , അരുൺകുമാർ, ചന്ദ്രൻ , കെ.സി. ശോഭിത എന്നിവർ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാൻ സ്വാഗതവും ചോലക്കൽ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.