കോഴിക്കോട്: ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഒളിംപ്യൻ പി ടി ഉഷ. ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് അത്ലറ്റുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്ന് പിടി ഉഷ അറിയിച്ചു. ഇന്ത്യൻ കായിക രംഗത്തിൽ കേരളത്തിന്റെ യശസുയർത്തിയ മുൻ കായിക താരം നിലവിൽ ബിജെപിയുടെ രാജ്യസഭ എം പി കൂടിയാണ്. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായതിന് പിന്നാലെ കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ഉഷ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും തനിക്കെതിരെ ചിലർ നടത്തിയ പ്രസ്താവനകൾ അവഗണിക്കുകയാണെന്നും ഉഷ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |