SignIn
Kerala Kaumudi Online
Friday, 19 April 2024 12.35 PM IST

ഓറഞ്ച് പ്രിന്റേഴ്സിന് ബെസ്റ്റ് പ്രിന്റർ- ഇന്ത്യ അവാർഡ് ഉൾപ്പെടെ രണ്ട് ദേശീയ നേട്ടം

ss

തിരുവനന്തപുരം: ആധുനിക അച്ചടി മേഖലയിലെ പ്രമുഖരായ തിരുവനന്തപുരത്തെ ഓറഞ്ച് പ്രിന്റേഴ്സിന് പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ബെസ്റ്റ് പ്രിന്റർ 2022- ഇന്ത്യ (ചാണക്യ)​,​ ആനുവൽ കോർപറേറ്റ് കൊളാറ്ററൽ പുരസ്കാരങ്ങൾ. കോഫി ടേബിൾ ബുക്കുകളുടെ അച്ചടി മികവ് പരിഗണിച്ചാണ് ബെസ്റ്ര് പ്രിന്റർ അവാർഡ‌്. പി.ആർ.സി.ഐയുടെ പതിനാറാമത് ഗ്ളോബൽ കമ്മ്യൂണിക്കേഷൻ കോൺക്ളേവിനോട് അനുബന്ധിച്ചാണ് പ്രിന്റിംഗ് മേഖലയിൽ വിവിധ വിഭാഗങ്ങളിലായി നല്കുന്ന അവാർഡുകൾ.

കേരള പൊലീസിനു വേണ്ടിയുള്ള കാൻഡിഡ്,​ തിരുവനന്തപുരം സി.എ.ടി പ്രസിദ്ധീകരിച്ച മഹേഷ് ആർക്കിടെക്ചർ,​ യു.പിയിലെ കാൺപൂർ ഹർകോർട്ട് ബട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്സിറ്രിയുടെ ഫുട്‌പ്രിന്റ്സ് ഒഫ് ഗ്ളോറി എന്നീ കോഫി ടേബിൾ ബുക്കുകളുടെ മികവുറ്റ അച്ചടിയാണ് ഓറഞ്ച് പ്രിന്റേഴ്സിന് ഈ വിഭാഗത്തിൽ പുരസ്കാരം നേടിക്കൊടുത്തത്. തലസ്ഥാനത്ത് ഗാന്ധാരി അമ്മൻ കോവിൽ ജംഗ്ഷൻ,​ വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് ഓറഞ്ച് പ്രിന്റേഴ്സ് യൂണിറ്റുകൾ.

കൊൽക്കത്തയിലെ മാരിയറ്റ് ഫെയർഫീൽഡ് ഹോട്ടലിൽ നടന്ന പി.ആർ.സി.ഐ ഗ്ളോബൽ കമ്മ്യൂണിക്കേഷൻ കോൺക്ളേവ് പുരസ്കാര സമർപ്പണ ചടങ്ങ് പശ്ചിമബംഗാൾ കൃഷിമന്ത്രി സോബൻ ദേവ് ചതോപാദ്ധ്യായ ഉദ്ഘാടനം ചെയ്തു. ഓറഞ്ച് പ്രിന്റേഴ്സിനു വേണ്ടി മാനേജിംഗ് ഡയറക്ടർ റോയി തോമസ്, എക്സിക്യുട്ടീവ് ഡയറക്ടർ ബി.എസ്. സജിത്ത്,​ ​ പി.ആർ.ഒ ദേവസിക്കുട്ടി,​ കെ.എം.പി.എ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് എന്നിവർ ചേർന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത,​ ബംഗാളി നടി സുചന്ദ്ര വനിയ എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു. ചെയർമാൻ എമറിറ്റസും ചീഫ് മെന്ററുമായ എം.ബി. ജയറാം മുഖ്യപ്രഭാഷണം നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRINTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.