നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഉൾപ്പെട്ട 51 ഭൂരഹിതർക്ക് 'കനിവോട് ഇത്തിരി മണ്ണ് പദ്ധതിയുടെ' ഭാഗമായുള്ള സ്ഥലംകൈമാറ്റം നാളെ രാവിലെ 9.30ന് കുത്തിയതോട് ടൗൺഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.
2017ലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 51 കുടുംബങ്ങൾക്ക് കനിവോട് ഇത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്ത്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ശ്രീനാരായണ മെഡിക്കൽ കോളേജ് എന്നിവ സംയുക്തമായാണ് സ്ഥലംനൽകുന്നത്.
2017ലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 32 കുടുംബങ്ങൾക്ക് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്ലാൻ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നു. ഒരേക്കർ ഏഴ് സെന്റ് ഭൂമിയാണ് വാങ്ങിയത്. ശേഷിച്ച 19 ഗുണഭോക്താക്കൾക്കാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജും ചേർന്ന് 89 സെന്റ് സ്ഥലം വാങ്ങിയത്. ഈ കുടുംബങ്ങൾക്ക് വഴിക്കും കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനും 17 സെന്റ് സ്ഥലം പഞ്ചായത്തും വാങ്ങിയിട്ടുണ്ട്.
ഹൈബി ഈഡൻ എം.പി കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ, റോജി എം.ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ഡോ. രേണുരാജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഷൈനി ജോർജ്, കെ.വി. രവീന്ദ്രൻ, സൈന ബാബു, കെ.ജെ. ജോയ്, ഏണസ്റ്റ് തോമസ്, ജോർജ് സ്ലീബ, എസ്. ജയകുമാർ, എം.എ. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |