SignIn
Kerala Kaumudi Online
Friday, 19 April 2024 8.16 PM IST

ബിവറേജസ് ഔട്ട്‌ലെറ്റിലെ പൂട്ട് പൊളിച്ച് മോഷണം, സാധന സാമഗ്രികൾ നശിപ്പിച്ച് 12 കുപ്പി മദ്യവുമായി കടന്ന പ്രതി പിടിയിൽ

bevco-robbery

ആലപ്പുഴ: ഹരിപ്പാട് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിലെ ഔട്ട്ലെറ്റിൽ പ്രവേശിച്ച് സാധന സാമഗ്രികൾ നശിപ്പിക്കുകയും 12 കൂപ്പി മദ്യവുമായി കടന്നുകളഞ്ഞ ചാലക്കുടി പത്രക്കടവ് വീട്ടിൽ അപ്പച്ചൻ എന്നറിയപ്പെടുന്ന രാജു (73)-ാണ് പിടിയിലായത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം.

ഈ മാസം 13ന് പുലർച്ചേയായിരുന്നു പ്രതി പൂട്ട് പൊളിച്ച് ഔട്ട്ലെറ്റിന്റെ ഉള്ളിൽ കടന്നത്. പ്രധാന ഷട്ടർ വഴി അകത്ത് കയറിയ ഇയാൾ പണം കൈക്കലാക്കാനായി മേശയും അലമാരയും അടക്കം കുത്തിപ്പൊളിച്ചിരുന്നു. ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന കളക്ഷൻ തുകയായ രണ്ട് ലക്ഷം രൂപ ശ്രദ്ധിക്കാതെ പോയ പ്രതി 9430 രൂപ വില വരുന്ന 12 മദ്യ കുപ്പികളുമായി കടന്നു കളയുകയായിരുന്നു. ആക്രിക്കച്ചവടവും ഹോട്ടലുകളിലെ ജോലിയുമായി ഹരിപ്പാടിൽ താമസിച്ച് വരികയായിരുന്ന രാജുവിനെ സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത് വഴിയാണ് ഹരിപ്പാട് പൊലീസ് വലയിലാക്കിയത്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, BEVCO, CRIME, LIQOUR, BOTTLE, ROBBERY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.