SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.28 AM IST

അപ്പീലിലൂടെ ഒന്നാം സ്ഥാനത്തെത്തി

nov26a

ആറ്റിങ്ങൽ:അപ്പീലിലൂടെ റവന്യൂ ജില്ലാകലോത്സവത്തിൽ യു.പി വിഭാഗം നാടകത്തിന് ആറ്റിങ്ങൽ ഡയറ്റ് ഒന്നാം സ്ഥാനം നേടി. ഈ നാടകത്തിൽ വേഷമിട്ട അഞ്ചാം ക്ലാസുകാരി എ.ബി.അഭിരാമിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ഉപജില്ലാ വിധി നിർണയത്തിൽ സമ്മാനം നേടാതിരുന്ന ഈ കുട്ടികൾ അപ്പീലിലൂടെയാണ് ജില്ലാ കലോത്സവത്തിലെത്തിയത്. ഉപജില്ലാ വിധിയോട് മധുരമായി പ്രതികാരം ചെയ്ത സംതൃപ്തിയിലാണ് കുട്ടികൾ. ഉപജില്ലയിൽ ഈ നാടകത്തിന് രണ്ടാം സ്ഥാനവും എ ഗ്രോഡുമാണ് ലഭിച്ചത്. ലഹരിക്കെതിരെയും ശാസ്ത്രപരീക്ഷണങ്ങൾ വരുത്തിവയ്ക്കുന്ന വിപത്തുകളും സോഷ്യൽമീഡിയയുമൊക്കെ വിഷയമാക്കി ലിജു പള്ളിപ്പുറം രചിച്ച 'നാടകം' എന്ന നാടകമാണ് ഡയറ്റ് സ്‌കൂളിനുവേണ്ടി കുട്ടികൾ അവതരിപ്പിച്ചത്. ഡി.ആൽബിനോയ്, എ.ബി.അഭിരാമി, എം.എസ്.അനിക, എസ്.ദീപക്, ധനേഷ്.ഡി.കൃഷ്ണ, എം.കൈലാഷ്, എസ്.കാർത്തിക്, വി.വാസുദേവ്, ദർശ് വിനു, ഡി.എ.ആദിന്യ എന്നിവരാണ് വേഷമിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.