SignIn
Kerala Kaumudi Online
Friday, 29 March 2024 11.00 AM IST

നോക്കൗട്ടിലേക്ക് നോക്കി ജപ്പാൻ

japan

ദോഹ : ജർമ്മനിയെ മലർത്തിയടിച്ച് ഖത്തർ ലോകകപ്പിൽ സ്വപ്നതുല്യ തുടക്കം നേടിയ ജപ്പാൻ തങ്ങളുടെ രണ്ടാം മത്സരത്തിൽ കോസ്റ്റാറിക്കയെ നേരിടും. ജർമ്മനിയ്ക്കെതിരെ ആദ്യ പകുതിയിൽ പിന്നിലായിരുന്നിട്ടും പൊരുതിക്കയറി ജയം പിടിച്ചു വാങ്ങി ആത്മവിശ്വാസത്തിന്റെ പരകോടിയിലുള്ള ജപ്പാൻ കോസ്റ്റാറിക്കയേയും വീഴ്ത്തി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാമെന്നാണ് കരുതുന്നത്. മറുവശത്ത് സ്‌പെയിനെതിരെ കനത്ത തോൽവി വഴങ്ങിയ കെയ്‌ലർ നവാസിന്റെ കോസ്റ്റാറിക്ക ഇന്ന് തോറ്രാൽ പുറത്തേക്കുള്ള വഴിയിലെത്തുമെന്ന തിരിച്ചറിവിൽ കനത്ത പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.

മൊറോക്കോയെ മറിക്കാൻ ബെൽജിയം

ആദ്യ മത്സരത്തിൽ കാനഡയ്ക്കെതിരെ പതറിയെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന്റെ പിൻബലത്തിൽ ജയിച്ചുകയറിയ ബെൽജിയം നോക്കൗട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ ഇന്ന് മൊറോക്കോയെ നേരിടും. അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് മോറോക്കോയെ കീഴടക്കിയാൽ ബെൽജിയത്തിന് നോക്കൗട്ട് ഉറപ്പിക്കാം. എന്നാൽ ആദ്യ മത്സരത്തിൽ റണ്ണറപ്പുകളായ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ച മോറോക്കോയുടെ പ്രതിരോധം പൊളിക്കുക കാഠിന്യമേറിയ കാര്യമാണ്.

ക്രൊയേഷ്യയ്ക്ക് മുന്നിൽ കാനഡ

നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ഖത്തർ ലോകകപ്പിലെ ആദ്യ ജയം തേടി ഇന്ന് ഗ്രൂപ്പ് എഫിൽ കാനഡയെ നേരിടുന്നു. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കയുടെ പ്രതിരോധ പ്പൂട്ട് പൊളിക്കാനാകാതെ ഗോൾരഹിത സമനിലയിൽ പിരിയേണ്ടി വന്ന ലൂക്ക മൊഡ്രിച്ചിനും കൂട്ടർക്കും നോക്കൗട്ട് പ്രതീക്ഷ നിലനിറുത്താൻ ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ആദ്യമത്സരത്തിൽ ബെൽജിയത്തെ വിറപ്പിച്ച കാനഡ ഒന്നും നഷ്ടപ്പെടാനില്ലാത പൊരുതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JAPAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.