SignIn
Kerala Kaumudi Online
Friday, 19 April 2024 9.15 PM IST

ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വിഭവം കഴിച്ചിരിക്കണം, ബിരിയാണികളുടെ രാജാവ് 'കടൽ ബിരിയാണി', വീഡിയോ

മസാലക്കൂട്ടും ചോറും ഇറച്ചിയും കൂടിച്ചേർന്ന ബിരിയാണി മണം മാത്രം മതിയല്ലേ നാവിൽ വെള്ളമൂറിക്കാൻ? ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. മിക്കവരുടെയും ഇഷ്ടഭക്ഷണ ലിസ്റ്റിൽ ബിരിയാണി ഉറപ്പായും ഉണ്ടാകും. ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, എഗ്ഗ് ബിരിയാണി, ബീഫ് ബിരിയാണി. ചെമ്മീൻ ബിരിയാണി എന്നിങ്ങനെ വിവിധതരം ബിരിയാണികൾ നമ്മൾ രുചിച്ചിട്ടുണ്ടാകും. എന്നാൽ കടൽ ബിരിയാണിയെക്കുറിച്ച് എത്രപ്പേർ കേട്ടിട്ടുണ്ടാകും. ഇത്തവണ ഈ വെറൈറ്റി ബിരിയാണിയുമായാണ് സോൾട്ട് ആന്റ് പെപ്പർ എത്തുന്നത്.

കടൽ ബിരിയാണി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കല്ലുമ്മക്കായ, ചെമ്മീൻ, കണവ (കൂന്തൾ) എന്നിവ നന്നായി വൃത്തിയാക്കി വയ്ക്കുക. അടുത്തതായി കുറച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. അടുത്തതായി ബിരിയാണി അരി കുറച്ച് ഉപ്പ് ചേർത്ത് വേവുന്നതിനായി വയ്ക്കുക. ഇതിലേയ്ക്ക് പകുതി നാരങ്ങയുടെ നീര് ചേർക്കണം.

food

ചീനച്ചട്ടി അടുപ്പത്ത് വച്ച് കുറച്ച് നെയ്യ് ഒഴിച്ച് ഏലയ്ക്ക, ഗ്രാംപൂ, കറുവാപ്പട്ട, തക്കോലം എന്നിവ ഇട്ട് നന്നായി ചൂടാക്കിയെടുക്കണം. ഇതിലേയ്ക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്തുകൊടുക്കാം. ഇത് നന്നായി മൂത്തുവരുമ്പോൾ കൊച്ചുള്ളി ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കണം. അടുത്തതായി കുറച്ച് ഗരംമസാല, കുരുമുളക് പൊടി, ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം കൂന്തൾ ചെറുതായി അരിഞ്ഞത് ചേർത്ത് മീനിന്റെ വേവ് വെള്ളം (സ്റ്റോക്ക് വാട്ടർ) ചേർക്കണം.

ഇതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന ബിരിയാണി അരി ചേർത്തുകൊടുക്കാം. അരിയ്ക്ക് മുകളിലായി കല്ലുമ്മക്കായ വിതറികൊടുക്കാം. ഇതിനും മുകളിലായി ചെമ്മീൻ വയ്ക്കണം. അവസാനമായി മല്ലിയില, പുതിനയില എന്നിവ ചെറുതായി അരിഞ്ഞ് വിതറികൊടുക്കാം. കുറച്ച് പച്ചമുളക് അരിഞ്ഞതും മുകളിലായി ചേർത്തശേഷം ചെറുതീയിൽ ഇരുപത് മിനിട്ട് അടച്ചുവച്ച് വേവിക്കണം. നന്നായി വെന്തുകഴിഞ്ഞാൽ കടൽ ബിരിയാണി തയ്യാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KADAL BIRIYANI, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.