SignIn
Kerala Kaumudi Online
Thursday, 25 April 2024 4.12 PM IST

തരൂരിനോട് ഇഷ്ടവും ബഹുമാനവും,​ ഒരു കാര്യത്തിൽ മാത്രം അസൂയ,​ വില്ലനാക്കാൻ ശ്രമിച്ചത് മാദ്ധ്യമങ്ങളെന്ന് വി ഡി സതീശൻ

vd-satheeshan

കൊച്ചി : ശശി തരൂർ വിഷയത്തിൽ തന്നെ വില്ലാനാക്കാൻ ശ്രമിച്ചത് മാദ്ധ്യമങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.‌‌‌ഡി, സതീശൻ പറഞ്ഞു. കൊച്ചിയിൽ നടന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. തരൂരിനോട് ഇഷ്ടവും ബഹുമാനവുമാണ് ഉള്ളത്. തരൂരിന്റെ അറിവിനോട് തനിക്ക് അസൂയ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണ് മാദ്ധ്യമങ്ങളുടെ ശ്രമം,​ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ ഗൗനിച്ചില്ലെന്ന രീതിയിൽ മാദ്ധ്യമങ്ങൾ ചിത്രീകരിച്ചു. തരൂരിനെ ആദ്യം കണ്ടപ്പോൾ തന്നെ അഭിവാദ്യം ചെയ്തതാണ്. വീണ്ടും വേദിയിൽ കാണുമ്പോൾ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലൻ ആയി എന്നും സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHASHI THAROOR, THAROOR, VD SATHEESHAN, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.