ഉള്ളൂർ: നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ' മാറുന്ന കാലഘട്ടത്തിൽ നഴ്സിംഗ് വിദ്യാഭ്യാസം കാഴ്ചപ്പാടിൽ നിന്ന് കർമ്മപഥത്തിലേക്ക്'എന്ന വിഷയത്തിൽ നാളെ മുതൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. നഴ്സിംഗ് പഠനത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡോ. ബിൻസി ആറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കല കേശവൻ ഉദ്ഘാടനം ചെയ്യും. പത്തനാപുരം മൗണ്ട് ടേബർ ട്രെയിനിംഗ് കോളേജ് അസി.പ്രൊഫ.ഡോ.ജോർജ് വർഗീസ്, ഡോ. ജോളി ജോസ്, ഡോ. ലത ആർ എന്നിവർ മുഖ്യ വിഷയങ്ങൾ കൈകാര്യം ചെയ്യും. ഫോൺ: 8590142816.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |