SignIn
Kerala Kaumudi Online
Friday, 29 March 2024 6.10 AM IST

സി.പി.സി.ആർ.ഐയിൽ ഗ്രാമീണ ഗവേഷകസംഗമം

cpcri

ഷാജി വർഗീസ്, ജോസഫ് പീച്ചനാട്ട് എന്നിവർക്ക് അവാർഡ്


കാസർകോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി നടത്തിയ ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു.

മികച്ച രണ്ടു കണ്ടുപിടിത്തങ്ങൾക്ക് നബാർഡ് നല്കുന്ന റൂറൽ ഇന്നവേഷൻ അവാർഡിന് ഷാജി വർഗീസ്, ജോസഫ് പീച്ചനാട്ട് എന്നിവർ അർഹരായി. ജൈവ വിത്ത് ട്രേയും നിർമ്മാണ ഉപകരണവുമാണ് ഷാജി വർഗീസിനെ അവാർഡിനർഹനാക്കിയത്. പേപ്പർ ബാഗ് ഈസി മേക്കറാണ് ജോസഫ് പീച്ചനാട്ടിന് അവാർഡ് നേടി കൊടുത്തത്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കൂടാതെ നാല് മികച്ച കണ്ടുപിടുത്തങ്ങൾക്ക് പ്രത്യേക അവാർഡുകളും നൽകി.

സമാപന സമ്മേളനം നബാർഡ് കേരള റീജിയൺ ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീർ അദ്ധ്യക്ഷനായി. ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ ജിപ്പു ജേക്കബ്, ഐ.സി.എ.ആർ സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ. അനിതാ കരുൺ എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ സ്വാഗതവും ഗ്രാമീണ ഗവേഷക സംഗമം കോർഡിനേറ്റർ ഡോ. ടി.എസ്. മനോജ്കുമാർ നന്ദിയും പറഞ്ഞു. ഗ്രാമീണ ഗവേഷക സംഗമം കോർഡിനേറ്റർ ഡോ. ബി.എം. ഷെറിൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ ഗവേഷകരുടെ 34 സാങ്കേതിക വിദ്യകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CPCRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.