വയനാട്: രണ്ടു ദിവസം മുമ്പ് കാണാതായ വയോധിക ദമ്പതിമാരെ പേര്യ 35ലെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ്(83),ഭാര്യ അന്നക്കുട്ടി(74) എന്നിവരെയാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകണമെന്ന് അറിയിച്ച് പോയതായിരുന്നു ഇരുവരും. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ പേര്യ 35ലെ വനഭാഗത്തേക്ക് രണ്ട് പേർ കയറിപ്പോകുന്നത് കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. മക്കൾ: ഗ്രേസി,റോയ്,ബാബു,ഷാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |