പാറശാല: പാറശാല പഞ്ചായത്തിൽ ഇടിച്ചക്കപ്ലാമൂട് തെറ്റിയിൽ അങ്കണവാടിയിലെ കുട്ടികൾക്കായുള്ള സോഫസെറ്റികൾ വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ ഏറ്റുവാങ്ങി. ആശുപത്രി ജംഗ്ഷനിലെ സ്റ്റാർ ചപ്പാത്തി കോർണർ ഉടമ സി.യു.മുനീറാണ് സോഫസെറ്റികൾ സമ്മാനിച്ചത്.അങ്കണവാടി ടീച്ചർ ലതകുമാരി,ഹെൽത്ത് കോ-ഓർഡിനേറ്റർ സജിസിസ്റ്റർ,വാർഡ് വികസന സമിതി വൈസ് പ്രസിഡന്റ് ഹസൻ ഖാൻ,എ.എൽ.എം.എസ്.സി പ്രസിഡന്റ് സിദ്ദീഖ്,ബദ്റുദ്ദീൻ, ആശാവർക്കർമാരായ രജനി,വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |