മാവേലിക്കര: മറ്റം തെക്ക് മാരിയമ്മൻ കോവിലിൽ നിന്നു 23-ാമത് ശബരീശ ദർശന പദയാത്ര സംഘം പുറപ്പെട്ടു. ഗുരുസ്വാമി ഓമനക്കുട്ടൻ സ്വാമിയുടെ നേതൃത്വത്തിൽ തുലാം ഒന്നാം തീയതി മാലയിട്ട് വ്രതം ആരംഭിച്ച സ്വാമി സംഘം നാമജപങ്ങളും ഭജനയും ക്ഷേത്ര ദർശനങ്ങളും ഉപവാസവും അന്നദാനവും നടത്തിയാണ് ദർശനത്തിനായി പുറപ്പെട്ടത്. പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, റാന്നി രാമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിരിവെച്ച് എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത തീർത്ഥാടന പാതയായ കാളകെട്ടി, അഴുത, കരിയിലാംതോട്, കരിമലയും കടന്ന് പമ്പയിൽ വിരിവച്ച് പമ്പാ സദ്യയും നടത്തിയാണ് ഭഗവാനെ ദർശിച്ച് മടങ്ങുന്നത്. ഇത്തവണ 33 പേരടങ്ങിയ സംഘത്തോടൊപ്പം അഞ്ചു വയസുള്ള മാളികപ്പുറവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |