മുക്കം: മലയാള സിനിമയെ പുതിയ ധാരയിലേയ്ക്ക് നയിക്കുകയും നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനും നടനും സിനിമ നിർമ്മാതാവുമായ സലാം കാരശ്ശേരിയുടെ 23-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയിൽ പ്രവർത്തിക്കുന്ന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഇന്ന് 4ന് കാരശ്ശേരിബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. എ.പി.അഹമ്മദ്, കാനേഷ് പുനൂർ, ജമാൽ കൊച്ചങ്ങാടി,ചെലവൂർ വേണു, എൻ.കെഅബ്ദുറഹിമാൻ, കാഞ്ചന കൊറ്റങ്ങൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |