ദോഹ: ലോകറാങ്കിംഗിൽ രണ്ടാമൻമാരായ ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കോയ്ക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അറബ് ലോകത്തിന്റെ ആനന്ദവും അഭിമാനവുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. ദുബായി കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിഴ റാഷിദ് അൽ മക്തുമം മൊറോക്കോയെ അഭിനന്ദിച്ചു. വീരോചിതമായ പ്രകടനമെന്ന് അദ്ദേഹം വിജയത്തെ വിശേഷിപ്പിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.
എതിരില്ലാ രണ്ടു ഗോളുകൾക്കായിരുന്നു മൊറോക്കോ ബെൽജിയത്തെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ഇന്നത്തെ വിജയത്തോടെ മോറോക്കോ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യമത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച മൊറോക്കോയ്ക്ക് നാലു പോയിന്റുകളാണുള്ളത്. രണ്ടു പോയിന്റുകളുള്ള ബെൽജിയം രണ്ടാംസ്ഥാനത്താണ്