കൊല്ലങ്കോട്: മുതലമട മാമ്പള്ളത്ത് മാങ്ങാ കർഷകനായ കബീറിനെ (56) വാഹനമിടിച്ച് പരിക്കേൽപ്പിച്ചശേഷം കാറിൽ തട്ടിക്കൊണ്ടുപോയ തമിഴ്നാട്ടിലെ ബ്ലേഡ് മാഫിയ സംഘത്തെ മീനാക്ഷീപുരം പൊലീസ് പിടികൂടി. കാലിന് പരിക്കേറ്റ കബീറിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തമിഴ്നാട് മധുരയിൽ നിന്നു വന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത്. കബീർ സുഹൃത്തുമായി മുതലമട റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിനു സമീപത്തുകൂടി ബൈക്കിൽ വരുന്നതിനിടെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സുഹൃത്ത് മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് മീനാക്ഷീപുരം പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. പലിശയ്ക്ക് പണം കൊടുക്കുന്ന മധുര സ്വദേശികളിൽ നിന്ന് കബീർ പണം വാങ്ങിയിരുന്നു. തിരികെ നൽകാൻ വൈകിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |