SignIn
Kerala Kaumudi Online
Thursday, 25 April 2024 5.19 PM IST

ഖേലോ ഇന്ത്യ വുഷു വിമൻസ് ലീഗ് ഇന്ന് മുതൽ

കോഴിക്കോട്: ഖേലോ ഇന്ത്യയുടെ ഭാഗമായി സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും വുഷു അസോസിയേഷൻ ഒഫ് ഇന്ത്യയും കേരള വുഷു ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് സോൺ വുഷു വിമൻസ് ലീഗിന് ഇന്ന് ആരംഭിക്കും. രാവിലെ 11ന് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ സാന്ത (ഫൈറ്റ്) തവുലു (ആർട്ട്) ഇനങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമായാണ് മത്സരങ്ങൾ നടക്കുക.നാല് മേഖലകളിലെ ബെസ്റ്റ് ഓഫ് എ്ര്രയ് സ്ഥാനക്കാർ ഡിസംബറിൽ ജമ്മുവിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും റാങ്കും നൽകും. പത്തോളം സംസ്ഥാനങ്ങളിലെ അറുനൂറിൽ അധികം പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. വാർത്താസമ്മേളനത്തിൽ കൺവീനർ ഡോ. സി.പി. ആരിഫ്, സി.പി. ഷബീർ, എൻ. രഘു, മുഹമ്മദ് ഉമ്മർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.