കോഴിക്കോട്: അന്തേവാസികളുടെ മാനസികോല്ലാസവും മനഃപരിവർത്തനവും ലക്ഷ്യമാക്കി ജില്ലാ ജയിലിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രിസൺ മീറ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വി.സി. ജാഫർ, സി.പി. അഖിൽ എന്നിവരെ അനുമോദിച്ചു. തൊഴിൽ പരിശീലനം മികച്ച രീതിയിൽ പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. ഉത്തരമേഖലാ ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് സുരേഷ് . എ. കെ, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എം. ബി. യൂനസ്, കെ.ജെ. ഇ . ഒ. എ സംസ്ഥാന സെക്രട്ടറി പി. ടി സന്തോഷ്, കെ. ജെ. എസ്. ഒ. എ സംസ്ഥാന പ്രസിഡന്റ് റിനേഷ്. സി. പി,സ്പെഷ്യൽ സബ് ജയിൽ വെൽഫെയർ ഓഫീസർ സുരേഷ് ബാബു. കെ. കെ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് എം.എം. ഹാരിസ്.എം. എം സ്വാഗതവും ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ടി.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
മാന്ത്രികൻ ചക്രപാണി കുറ്റ്യാടിയും പിന്നണി ഗായകൻ ഫിറോസ് നാദാപുരവും അണിനിരത്തിയ വിസ്മയ സന്ധ്യയോടെയാണ് പരിപാടികൾ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |