കോഴിക്കോട്: കാന്തപുരം എ.പി മുഹമ്മദ് മുസ്ല്യാർ അനുസ്മരണ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുള്ള ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പേരോട് അബ്ദുർറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാർ കട്ടിപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. ത്വാഹാ തങ്ങൾ സഖാഫി, മുഹമ്മദ് തുറാബ് തങ്ങൾ, തെന്നല അബൂ ഹനീഫൽ ഫൈസി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എ സൈഫുദ്ദീൻ ഹാജി, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, സി എൻ ജഅ്ഫർ, എം.എൽ.എ മാരായ പി.ടി.എ റഹീം, ഡോ. എം.കെ മുനീർ,തോട്ടത്തിൽ രവീന്ദ്രൻ, ടി സിദ്ദീഖ് , വി എം കോയ, എൻ അലി അബ്ദുല്ല, മജീദ് കക്കാട് സംബന്ധിച്ചു. അബ്ദുർറഹ്മാൻ ബാഖവി മടവൂർ സ്വാഗതവും അബൂബക്കർ സഖാഫി വെണ്ണക്കോട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |