SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.00 AM IST

മർക്കന്റയിൽ കോ ഓപറേറ്റീവ് സൊസൈറ്റി ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

cooperative
cooperative

കോഴി​ക്കോട്: കോഴി​ക്കോട് മർക്കന്റയിൽ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസഥാനമന്ദിരം ‘കോംകോ ടവർ’ മന്ത്രി വി.എൻ.വാസവൻ ഇന്ന് ഉദ്ഘാടനം ചെയുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, തുടങ്ങിയവർ പ​ങ്കെടുക്കും. സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പന്തീരാങ്കാവിൽ ബഹുനില മന്ദിരം നിർമിച്ചത്. 45 കോടി പ്രവർത്തന മൂലധനമുള്ള സഹകരണസ്ഥാപനത്തിന് കോഴിക്കോട് പാളയം പാലാഴി, ചേവരമ്പലം എന്നിവിടങ്ങളിലാണ് ശാഖകളുളളത്. വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം അംഗങ്ങളുള്ള സൊസൈറ്റിയാണിത്.

വാർത്ത സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് വി.ടി. സത്യൻ, വൈസ് പ്രസിഡന്റ് ഇ. ദാമോദരൻ, രവീന്ദ്രൻ പറശ്ശേരി, ഇ.ടി. ബാലകൃഷ്ണൻ, എൻ. വിജീഷ് എന്നിവർ പ​ങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.