SignIn
Kerala Kaumudi Online
Thursday, 18 April 2024 4.09 PM IST

നിയുക്തി മെഗാ ജോബ് ഫെയർ; 756 പേർക്ക് നിയമനം

1

തൃശൂർ: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെയറിൽ 756 പേർക്ക് നിയമനം. 1599 ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെയും (കേരളം) തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ശ്രീ കേരളവർമ്മ കോളേജ് തൃശൂർ പ്ലേസ്‌മെന്റ് സെല്ലിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജോബ് ഫെയർ നടത്തിയത്.

4,200 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 66 ഓളം ഉദ്യോഗദായകർ പങ്കെടുത്ത തൊഴിൽമേളയിൽ 4200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. മാനേജ്‌മെന്റ്, എഡ്യുക്കേഷൻ, ഹെൽത്ത് കെയർ, ഐ.ടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സ്, എൻജിനിയറിംഗ്, ബാങ്കിംഗ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ തുടങ്ങി വിവിധ യോഗ്യതകളുള്ള ഒഴിവുകളിലേക്കാണ് നിയമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.