SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 PM IST

മൊറോക്കോ മാജിക്ക്, ബൽജിയം ബ്ലും

morroco

ബൽജിയത്തെ അട്ടിമറിച്ച് മൊറോക്കോ (2-0)

ഗോൾ നേടിയത് പകരക്കാരായെത്തിയവർ

ദോഹ: ഖത്തർ ലോകകപ്പിലെ അട്ടിമറി ബുക്കിൽ മറ്റൊരു സുവർണ അദ്ധ്യായം കുറിച്ച് ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബൽജിയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തരിപ്പണമാക്കി മൊറോക്കൻ മാജിക്ക്. ഗ്രൂപ്പ് ഇയിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ സബ്ബുകളായി മാറിയ അബ്ദൽഹമിദ് സബിരിയും സക്കരിയ അബൗക്കലാലുമാണ് മെറോക്കോയുടെ വിജയഗോളുകൾ നേടിയത്. ഒന്നാം പകുകതിയുടെ അധിക സമത്ത് മോറോക്കോ സൂപ്പർതാരം ഹക്കിം സിയെച്ച് വലകുലുക്കിയെങ്കിലും വാർ പരിശോധയിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ബൽജിയത്തിന്റെ പതനം ഇതിലും പരിതാപകരമായിരുന്നേനെ. ക്രോസ് ബാറിന് കീഴിൽ മുനീറിന്റെ തകർ‌പ്പൻ സേവുകളും മോറോക്കോയുടെ വിജയത്തിൽ നിർണായകമായി.

ആദ്യ മത്സരത്തിൽ കാനഡയ്ക്കെതിരെ കഷ്ടിച്ച് ജയിച്ച ബൽജിയം മൊറോക്കോയെ വീഴ്ത്തി നോക്കൗട്ടിലെത്തമെന്ന പ്രതീക്ഷയിലാണ് ഇന്നലെ അൽ തുമാമ സ്റ്റേഡിയത്തിൽ പന്തു തട്ടാനിറങ്ങിയത്. എന്നാൽ നഷ്ടപ്പെടാനൊന്നുമില്ലാതെ പറന്ന് കളിച്ച മൊറോക്കോ ബൽജിയൻ പ്രതീക്ഷകളെ തകർത്തു കളഞ്ഞു. ഇന്നലത്തെ ജയത്തോടെ

മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി മൊറക്കോ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ജയത്തിന് പിന്നാലെ ഗ്രൂപ്പിൽ ഒന്നാമതെത്താനും ആദ്യ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ച മൊറോക്കോയ്ക്കായി. തോൽവി ബെൽജിയത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. പന്ത് കൈവശം വച്ചതിലും പാസിംഗിലുമെല്ലാം ബൽജിയത്തിന് വലിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും ടാർജറ്റിലേക്ക് ഷോട്ട് ഉതിർത്തതിൽ മൊറോക്കോയായിരുന്നു മുന്നിൽ.

ആദ്യ പകുതിയിൽ ബൽജിയത്തിനായിരുന്നു ആധിപത്യം. ഡി ബ്രുയിനെയും ഹസാർഡ് സഹോദരൻമാരും ബത്ഷുയിയേയും അണി നിരന്ന ബൽജിൻ മുന്നേറ്റ നിര തുടക്കം മുതലേ മൊറോക്കോ ഗോൾ മുഖത്തേയ്ക്ക് പന്തുമായെത്തി. ഒന്നാം പുകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കിട്ടിയ സിയെച്ച് എടുത്ത ഫ്രീ കിക്ക് വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് പൊസിഷനിലായിരുന്ന സയിസ്സിന്റെ ദേഹത്ത് പന്തു തട്ടിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഗോൾ നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതിയിൽ ഇരുടീമും ഗോളിനായി നിരന്തര ശ്രമിച്ചു തുടങ്ങിയതോടെ മത്സരം ആവേശഭരിതമായി. ഇരുടീമും പരക്കാരെയിറക്കില മത്സരത്തിൽ ഇംപാക്ട് ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 73-ാം മിനിട്ടിലാണ് സബിരി അസാധ്യ ആംഗിളിൽ നിന്ന് ഫ്രീകിക്ക് ഗോളാക്കി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. അവസാന നിമിഷങ്ങളിൽ ലൂക്കാക്കുവിനെ ഉൾപ്പെടെ ഇറക്കി ബൽജിയൻ കോച്ച് മാർട്ടിനസ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മൊറോക്കോ പ്രതിരോധവും ഗോളി മുനീറും സമർത്ഥമായി തടഞ്ഞു. രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിട്ടിൽ ക്ലിനിക്കൽ ഫിനിഷിലൂടെ അബൗക്കലാൽ മൊറോക്കോയുടെ വിജയമുറപ്പിച്ച ഗോൾ നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MORROCCO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.