കൊട്ടാരക്കര: ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധന്യ ഓഡിറ്റോറിയത്തിൽ നടന്ന സാമൂഹ്യ നീതി കർമ്മ സമിതി സമ്മേളനത്തിന് ശബരിമല മുൻ മേൽശാന്തി എൻ.ബാലമുരളി ഭദ്രദീപം തെളിച്ചു. ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പാർട്ടികൾ ഹിന്ദു വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നും വിശാല ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ
അനിവാര്യതയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ജയദേവൻ പറഞ്ഞു. ക്ഷേത്ര പരിസരത്തുള്ള അനധികൃത കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അർച്ചൽ സജികുമാർ അദ്ധ്യക്ഷനായി. എ.പി.ഗോപകുമാർ, തെക്കടം സുദർശനൻ, മഞ്ഞപ്പാറ സുരേഷ്, ഉദയൻ കുളത്തൂടൻ, മണിയാർ ശ്രീധരൻ, വി.ശശികുമാർ എന്നിവർ സംസാരിച്ചു. ജയൻ പട്ടത്താനം സ്വാഗതവും സുരേഷ് ഉജജ്വയിനി നന്ദിയും പറഞ്ഞു.
സാമൂഹ്യ നീതി കർമ്മ സമിതിജില്ലാ ഭാരവാഹികളായി
ഡോ.ജയദേവൻ(രക്ഷാധികാരി), നെടുവത്തൂർ ചന്ദ്രശേഖരൻ( ചെയർമാൻ),.കെ. സോമശേഖരൻ, ഹരിശങ്കർ,രാജേഷ്,മണിയൻപിള്ള( വൈസ്ചെയർമാൻമാർ), ആർച്ചൽ സജികുമാർ ( ജില്ലാ കോ ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |