SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.21 PM IST

ദുരവസ്ഥ മാറാതെ റോഡുകൾ: ഇഴയുന്ന ഞാങ്കടവിൽ പ്രതിഷേധം കനക്കുന്നു

കൊട്ടിയം: കൊറ്റങ്കര ഗ്രാമ പഞ്ചായത്തിൽ ഞാങ്കടവ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വൈകുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു.

പൈപ്പിടൽ പൂർത്തിയാകാത്തതിനാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള റോഡ് നവീകരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.

കോടംവിള, മേക്കോൺ ഭാഗങ്ങളിലെ റോഡുകൾ റീ ബീൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.75 കോടി ചെലവിൽ നവീകരിക്കാൻ കരാറായിരുന്നു. പൈപ്പിടൽ നടക്കാത്തതിനാൽ ഈ പ്രവൃത്തി തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പൈപ്പിടാനായി പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും വെട്ടിക്കുഴിച്ച് ഇട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ റോഡുകൾ വെട്ടിക്കുഴിച്ച് ആഴ്ചകൾക്ക് ശേഷമാണ് പൈപ്പിട്ട് മൂടിയിരുന്നത്. ഇതിനെതിരെ ജനങ്ങൾ സംഘടിച്ചതോടെ റോഡ് കുഴിക്കുന്നതിനൊപ്പം തന്നെ ഇപ്പോൾ പൈപ്പും സ്ഥാപിച്ച് മൂടുന്നുണ്ട്. എന്നാൽ രണ്ട് പൈപ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങൾ ഇപ്പോഴും മൂടിയിട്ടില്ല.

ടാർ ചെയ്യാത്തിനാൽ വെട്ടിക്കുഴിച്ച ഭാഗങ്ങളിൽ മഴ പെയ്ത് വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലങ്ങളിൽ വെള്ളം കെട്ടുമ്പോൾ കുഴിയും റോഡും തിരിച്ചറിയാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഈ കുഴികളിൽ വീണ് കാൽനാട യാത്രക്കാരും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. പൈപ്പിടൽ ഇഴഞ്ഞാൽ വാട്ടർ അതോറിറ്റി ഓഫീസിൽ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ച്ചപ്പാട് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ തുടങ്ങി വയ്ക്കുന്ന പദ്ധതികൾ പലതും ഇഴഞ്ഞുനീങ്ങുന്ന സ്ഥിതി മാറണം. പൊതുജനങ്ങൾ ഇത് മൂലം വല്ലാതെ ബുദ്ധിമുട്ടുകയാണ്.

ഡി.പ്രിൻസ്, എസ്.എൻ.ഡി.പി യോഗം

പേരൂർ കിഴക്ക് 512-ാം ശാഖ സെക്രട്ടറി

പല വികസന പ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയമാണ്. പദ്ധതികൾ അതിവേഗം പൂർത്തിയാക്കാൻ വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സംയോജിത കൂട്ടായ്മ ഉണ്ടാക്കണം.

എൻ.നളിനാക്ഷൻ, എസ്.എൻ.ഡി.പി യോഗം

പേരൂർ കിഴക്ക് 512-ാം ശാഖ പ്രസിഡന്റ്

പൈപ്പ് സ്ഥാപിക്കാനെടുത്ത റോഡിലെ കുഴികൾ പൂർണമായി മൂടണം. ഇടറോഡുകളിൽ താമസിക്കുന്ന വീട്ടുകാരുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണം. കുഴിഞ്ഞുതാണ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണം.

എൻ.സതീശൻ, എസ്.എൻ.ഡിപി യോഗം പേരൂർ കിഴക്ക്

512-ാം ശാഖ മാനേജിംഗ് കമ്മിറ്റി അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.