SignIn
Kerala Kaumudi Online
Friday, 19 April 2024 9.31 PM IST

ഓപ്പൺ സർവകലാശാല ആസ്ഥാനം, ഫയൽ സെക്രട്ടേറിയറ്റിൽ കുടുങ്ങി

guru

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം ആസ്ഥാനം നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്താനുള്ള ഫയൽ സെക്രട്ടേറിയറ്റിൽ കുടുങ്ങി. ഇതോടെ ഈ സാമ്പത്തിക വർഷം ഓപ്പൺ സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണം ആരംഭിക്കാമെന്ന കണക്കുകൂട്ടലും തെറ്റി.
ആശ്രാമത്ത് ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിനോട് ചേർന്നുള്ള റവന്യൂ പുറമ്പോക്ക്, പള്ളിത്തോട്ടത്ത് ഹാരിസണിൽ നിന്ന് ഏറ്റെടുത്ത ഭൂമി, ഇരവിപുരത്ത് നേരത്തെ ഓട് കമ്പിനി പ്രവർത്തിച്ചിരുന്ന എട്ട് ഏക്കർ ഭൂമി എന്നിവയിലെതെങ്കിലും ഒന്ന് ഏറ്റെടുത്ത് നൽകണമെന്ന നിർദേശമാണ് ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ ജില്ലാ ഭരണകൂടത്തിന് നൽകിയത്. തുടർന്ന് റവന്യൂ വിഭാഗം നടത്തിയ പരിശോധനയിൽ ആശ്രാമത്തെയും പള്ളിത്തോട്ടത്തെയും ഭൂമി പെട്ടെന്ന് കൈമാറാൻ കഴിയില്ലെന്ന് കണ്ടെത്തി.
ഇരവിപുരത്തെ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള റിപ്പോർട്ട് അഞ്ച് മാസം മുമ്പ് സർക്കാരിന് കൈമാറുകയും ചെയ്തു. പക്ഷെ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. സർക്കാർ അനുമതി നൽകിയാലെ വില നിർണയിച്ച ശേഷം ഭൂ ഉടമയുമായി ചർച്ച നടത്തി സ്ഥലം ഏറ്റെടുക്കാൻ കഴിയൂ.

വാടക പോക്കറ്റ് ചോർത്തുന്നു
നിലവിൽ ഓപ്പൺ സർവകലാശാലയുടെ കുരീപ്പുഴയിലെ ആസ്ഥാനവും വെള്ളിയിട്ടമ്പലത്തെ അക്കാഡമിക് കേന്ദ്രവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ ഓരോമാസവും വൻതുകയാണ് സർവകലാശാലയുടെ ഖജനാവിൽ നിന്ന് ചോരുന്നത്. ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാർ 35 കോടി രൂപ സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കെട്ടിട നിർമ്മാണത്തിന് 10 കോടിയും നൽകി. ഈ വർഷം തന്നെ ആസ്ഥാന മന്ദിര നിർമ്മാണം ആരംഭിക്കുമെന്ന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ്.

കൊല്ലത്തേക്കും ഇരവിപുരത്തേക്കും പിടിവലി
 ആസ്ഥാനമന്ദിരം ഇരവിപുരത്തേക്ക് കൊണ്ടുപോകുന്നതിൽ ഭരണപക്ഷത്തെ ഒരുവിഭാഗത്തിന് ശക്തമായ എതിർപ്പ്
 കൊല്ലം നിയമസഭാ മണ്ഡല പരിധിയിൽ സ്ഥലം കണ്ടെത്തി ആസ്ഥാനം സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം
 ഈ തർക്കം കൊണ്ടാണ് ഇരവിപുരത്ത് സ്ഥലം ഏറ്റെടുക്കാനുള്ള ഫയൽ സെക്രട്ടേറിയറ്റിൽ കുടങ്ങിയതെന്നാണ് സൂചന
 ഇതിനിടെ കുരീപ്പുഴ മണലിൽ ക്ഷേത്രത്തിന് സമീപമുള്ള നാലര ഏക്കർ ഏറ്റെടുക്കണമെന്ന നിർദ്ദേശവും ഉയർന്നു
 ഗതാഗത സൗകര്യം കൂടുതൽ ഇവിടേക്കാണെന്നാണ് വാദം

ഒരുക്കുക വിപുലമായ സൗകര്യങ്ങൾ
ആസ്ഥാന മന്ദിരത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക്ക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, ഗവേഷണ കേന്ദ്രം, ശ്രീനാരായണഗുരു നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, സ്റ്റാഫുകൾക്കുള്ള റെസിഡൻഷ്യൽ കോംപ്ലക്സ്, ഹോസ്റ്റൽ, ഉയർന്ന ഉദ്യോഗസ്ഥർക്ക് ബംഗ്ലാവ്, ഓഡിറ്റോറിയം, തീയേറ്റർ, കാന്റീൻ, സന്ദർശക ഗാലറി, ഗസ്റ്റ് ഹൗസ് എന്നിവയാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.