ബാലതാരമായി അഭിനയരംഗത്തെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മെഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. കളിയൂഞ്ഞാൽ ആണ് മഞ്ജിമയുടെ ആദ്യ ചിത്രം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം. പിന്നീട് 2015ൽ ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു തിരിച്ചുവരവ്. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്.