SignIn
Kerala Kaumudi Online
Thursday, 28 March 2024 8.09 PM IST

എന്തെങ്കിലും വിഷമം വരുമ്പോൾ എന്റെ പേര് സേർച്ച് ചെയ്താൽ മതിയെന്നാണ് പുള്ളി പറയാറ്; ബാലയെക്കുറിച്ച് നടൻ ഷാഹിൻ സിദ്ദിഖ്‌

പിതാവിന് പിന്നാലെ സിനിമയിലെത്തിയ താരമാണ് ഷാഹിൻ സിദ്ദിഖ്. പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലെത്തിയത് ഷാഹിനായിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ.

shaheen

'ഞാൻ സിനിമയിൽ വന്നിട്ട് കുറച്ച് വർഷങ്ങളായെങ്കിലും സിദ്ദിഖിന്റെ മകൻ എന്ന് പറഞ്ഞാലാണ് ഇപ്പോഴും ആളുകൾ തിരിച്ചറിയുക. സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോൾ വാപ്പച്ചി വളരെ ഹാപ്പിയായിരുന്നു. വളരെ സപ്പോർട്ടീവായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വാപ്പച്ചി എന്നെ വഴക്ക് പറയാറുണ്ട്.'- താരം പറഞ്ഞു.


നടൻ ബാലയുമായുള്ള ബന്ധത്തെക്കുറിത്ത് ഷാഹിൻ വെളിപ്പെടുത്തി. 'പുള്ളിക്ക് എന്നെ വല്യ കാര്യമാണ്. ഒരുപാട് തമാശകൾ പറയും. എന്തെങ്കിലും വിഷമം വരുമ്പോൾ എന്റെ പേര് സേർച്ച് ചെയ്താൽ മതി, ചിരിക്കാനുള്ള കണ്ടന്റ് ഞാൻ തന്നെ തരണില്ലേ എന്നാണ് ട്രോളിനെക്കുറിച്ചൊക്കെ പറയാറ്. പുള്ളി ഇതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR SHAHEEN SIDDIQUE INTERVIEW, ACTOR BALA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.