SignIn
Kerala Kaumudi Online
Thursday, 25 April 2024 5.15 PM IST

മുടി വളരാൻ ദിവസവും കുളിക്കണോ? ഈ ചെറിയ കാര്യം ശ്രദ്ധിച്ചാൽ കൊഴിച്ചിൽ പൂർണമായും മാറി മുടി തഴച്ച് വളരും

beauty

സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇങ്ങനെ കാരണമില്ലാതെ ഉണ്ടാകുന്ന മുടി കൊഴിച്ചിലും തല കുളിക്കുന്നതുമായി ബന്ധമുണ്ടോ എന്ന സംശയം പലരിലും ഉണ്ടാകാറുള്ളതാണ്. ഇതിനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളാകും നിങ്ങൾ കേട്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇവ തമ്മിൽ ബന്ധമുണ്ടോ എന്നറിയാം.

ആരോഗ്യ വിദഗ്ധർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദിവസവും തലമുടി കഴുകുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി കൂടുതൽ ഡ്രൈ ആവുകയും പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മുടിയും തലയോട്ടിയും വരളുന്നതിലൂടെ താരൻ വർദ്ധിക്കുന്നു. ഇതോടെ മുടി കൊഴിച്ചിലും കൂടുന്നു. അതിനാൽ ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം മുടി കഴുകുക. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയെ മൃദുവാക്കുന്നതിനും സഹായിക്കുന്നു.

എന്നാൽ അമിതമായി പൊടിയും വിയർപ്പും തലയിൽ പറ്റിപ്പിടിക്കുകയാണെങ്കിൽ മുടി കഴുകേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഈ അഴുക്കും താരൻ വരുന്നതിന് കാരണമാകും. അതിനാൽ ചൂട് സമയങ്ങളിൽ മുടി ദിവസവും കഴുകുന്നതിൽ തെറ്റില്ല. ചൂട് വെള്ളത്തിൽ മുടി കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കണ്ടീഷ്ണർ ഉപയോഗിക്കുമ്പോൾ മുടിവേരുകളിൽ തൊടാതിരിക്കാനും ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, HAIRFALL, AVOID HAIRFALL, EASY TIPS TO AVOID HAIRFALL, HAIRFALL CONTROL, HAIRWASH, DAILY HAIRWASH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.