മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് ജഗതി ശ്രീകുമാർ. നടന്റെ പുതിയ വിവരങ്ങൾ കാത്തിരിക്കുന്ന മലയാളികൾക്ക് മുന്നിൽ ഒരു ഗാനവുമായാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകൾക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ജഗതിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'ക്യാഹൂവാ തേരാവാദ്' എന്ന പ്രശസ്തമായ റാഫി ഗാനമാണ് മകൾ പാർവതിയും ജഗതിയും പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാർവതിയെയും ഒപ്പം ചേരുന്ന ജഗതിയെയും വീഡിയോയിൽ കാണാം. ഒരു മിനിറ്റിൽ താഴെ മാത്രം ദെെർഘ്യമുള്ള ജഗതിയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട്തന്നെ വെെറൽ ആയികഴിഞ്ഞു. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്.
വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമ അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു ജഗതി. അടുത്തിടെ സി ബി ഐ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നത്.