SignIn
Kerala Kaumudi Online
Saturday, 20 April 2024 12.32 AM IST

വിദ്യാർത്ഥി ജാഗ്രത സദസുകൾക്ക് തുടക്കം

police

തൃശൂർ: ലയൺസ് ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ കേരള പൊലീസുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർത്ഥി ജാഗ്രത സദസുകൾക്ക് തുടക്കം. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ നിർവഹിച്ചു. തൃശൂർ സെന്റ് ജോസഫ് സി.ജി.എച്ച്എസ്.എസ് മിഷൻ ക്വാർട്ടേഴ്‌സിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മണപ്പുറം ഫിനാൻസ് കോപ്രോമോട്ടറും, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ മുഖ്യാതിഥിയായി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, പ്രോഗ്രാം കോർഡിനേറ്റർ ഉദയകുമാർ , മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VIDYARTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.