ഒറ്റപ്പാലം: കലോത്സവത്തിന്റെ ഒന്നാംദിനത്തിൽ ആവശ്യത്തിന് വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പി വേദി നാല് ആരഭി. എൽ.എസ്.എൻ എച്ച്.എസ് ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ മത്സരാർത്ഥികളും കാണികളും വെളിച്ചമില്ലാതെ ഏറെ പ്രയാസപ്പെട്ടു.
മങ്ങിയ വെളിച്ചത്തിൽ മത്സരം നടത്തുന്നതിൽ മത്സരാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഇന്ന് മത്സരം തുടങ്ങും മുമ്പേ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുമെന്ന് സംഘടാക സമിതി അറിയിച്ചു. എച്ച്.എസ്, എച്ച്.എസ്.എസ് കോൽക്കളി, വട്ടപ്പാട്ട് മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |