കിളിമാനൂർ:സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാമനപുരം,കറ്ററ കൈലാസം കുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്താണ് (27) അറസ്റ്റിലായത്.പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളുവിൽ പോയ പ്രതിയെ റൂറൽ എസ്.പി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.എസ്.നൂജ്,എസ്.ഐ വിജിത്ത് കെ.നായർ,എസ്.സി.പി.ഒ ബിനു മഹേഷ്,സി.പി.ഒ കിരൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |