SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.46 PM IST

വിദ്യാർത്ഥികൾ സ്വയംസുരക്ഷിതരാകണം: ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ

കൊച്ചി: എല്ലാ മേഖലകളിലും വിദ്യാർത്ഥികൾ സ്വയംസുരക്ഷിതരാകണമെന്ന് എറണാകുളം ജില്ലാ ഫയർഓഫീസർ കെ. ഹരികുമാർ പറഞ്ഞു. കേരളകൗമുദിയും അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സംയുക്തമായി മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ അഗ്നിസുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന കാലമാണ്. ഭാവി വാഗ്ദാനങ്ങളാണ് ഇന്നത്തെ വിദ്യാർത്ഥികൾ. ഭാവിതലമുറയെ കാ‌ർന്നുതിന്നുന്ന മയക്കമരുന്നിൽ നിന്ന് മാറി സ്വയംസുരക്ഷിതരാകാൻ വിദ്യാർത്ഥികൾ തയ്യാറാകണം. 18 വയസ് തികഞ്ഞാൽ ആൺകുട്ടികൾ ലൈസൻസ് സ്വന്തമാക്കി വിലകൂടിയ ബൈക്കുകളിൽ പറക്കുകയാണ്. നിയമങ്ങൾ മറന്നുള്ള ഇത്തരം സാഹസികയാത്ര വിദ്യാർത്ഥികളുടെ ജീവൻ തന്നെ ഇല്ലാതാക്കുന്നു. നമ്മൾ നമ്മളെ തന്നെ നിയന്ത്രിക്കണം. പെൺകുട്ടികൾ സ്വയം കരുതണം. ആരെയും തിരിച്ചറിയാത്ത സമൂഹവും നമുക്ക് ചുറ്റുമുണ്ട്. ഇവരിലേക്ക് ഒരു കണ്ണ് പെൺകുട്ടികൾ വയ്ക്കണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് അഗ്നിരക്ഷാസേനയുടെ പ്രഥമ കർത്തവ്യം. ഏത് അപകടാവസ്ഥയിലും സേന എത്തുന്നതിന് മുമ്പ് അവിടുത്തെ ജനങ്ങൾക്ക് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുന്ന പല മാർഗങ്ങളുമുണ്ട്. അത് എല്ലാവരും മനസിലാക്കി പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FIRE OFFICER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.