SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 PM IST

നിർദ്ധനരായ കൂട്ടുകാർക്ക് സാന്ത്വനവുമായി സ്‌കൂൾ കുട്ടികൾ; ഭക്ഷ്യമേള സംഘാടനത്തിന്റെ ലക്ഷ്യം ഇവയെല്ലാം

students

ഉദിയൻകുളങ്ങര: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്‌കൂളിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സാന്ത്വന സ്പർശം 2022 ഭക്ഷ്യ മേള സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ മോഹൻ കുമാരൻ നായർ,അക്കാഡമി ഡയറക്ടർ ആർ.രാധാകൃഷ്ണൻ,സ്‌കൂൾ പ്രിൻസിപ്പൽ ടി.രേണുക എന്നിവർ നേതൃത്വം നൽകി. ഈ ഭക്ഷ്യമേളയിൽ നിന്നും കിട്ടുന്ന തുക നിർദ്ധനരായ സഹപാഠികളുടെ പഠനച്ചെലവിനും എന്റെ ആട്ടിൻകുട്ടി എന്ന പദ്ധതി നടപ്പാക്കുവാനും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിടപ്പ് രോഗികൾക്കുള്ള ഭക്ഷണത്തിനും മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയും വിനിയോഗിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL CHILDREN, NEW SCHEME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.