SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 AM IST

ആലപ്പുഴ പൊരുതുന്നു, തൊട്ടുപിന്നിൽ തുറവൂർ

b
ആലപ്പുഴ: റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനം 214 പോയിന്റോടെ ആലപ്പുഴ ഉപജില്ലയുടെ മുന്നേറ്റം. 201 പോയിന്റുമായി തുറവൂർ രണ്ടാംസ്ഥാനത്തും 198 പോയിന്റുമായി കായംകുളം​ മൂന്നാം സ്ഥാനത്തുമുണ്ട്​.

ആലപ്പുഴ: റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനം 214 പോയിന്റോടെ ആലപ്പുഴ ഉപജില്ലയുടെ മുന്നേറ്റം. 201 പോയിന്റുമായി തുറവൂർ രണ്ടാംസ്ഥാനത്തും 198 പോയിന്റുമായി കായംകുളം​ മൂന്നാം സ്ഥാനത്തുമുണ്ട്​.

197 പോയിന്റോടെ ചേർത്തലയും ഹരിപ്പാടും ഒപ്പത്തിനൊപ്പം​. 37 പോയിന്റുമായി നങ്ങ്യാർകുളങ്ങര ബി.ബി.ജി.എച്ച്.എസ്​ ആണ്​ സ്കൂളുകളിൽ മുന്നിൽ. 35 പോയിന്റുമായി ആലപ്പുഴ സെന്റ് ​ജോസഫ്​ ജി.എച്ച്​.എസ്​.എസും 33 പോയിന്റുമായി ഹരിപ്പാട്​ ഗവ. ജി.എച്ച്.എസ്.എസും കുതിപ്പ്​ തുടരുന്നു. 29 പോയിന്റ് പങ്കിട്ട്​ ചമ്പക്കുളം സെന്റ് മേരീസും താമരക്കുളം വി.വി.എച്ച്.എസ്.എസും തൊട്ടുപിന്നിലുണ്ട്​

...................................

സബ് ജില്ല - പോയിന്റ് ആലപ്പുഴ - 214 തുറവൂർ - 201 കായംകുളം- 198 ചേർത്തല, ഹരിപ്പാട്- 197 ..................................... സ്‌കൂളുകൾ - പോയിന്റ് നങ്ങ്യാർകുളങ്ങര ബി.ബി.ജി.എച്ച്.എസ്​ - 37 ആലപ്പുഴ സെന്റ് ​ജോസഫ്​ ജി.എച്ച്​.എസ്​.എസ്- 35 ഹരിപ്പാട്​ ഗവ. ജി.എച്ച്.എസ്.എസ്- 33 ........................................ # ആലപ്പുഴക്കാർ അറിഞ്ഞില്ലേ? മത്സരാവേശം ഇരട്ടിക്കുമ്പോഴും ആലപ്പുഴ നഗരവാസികൾ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഭൂരിഭാഗം വേദികളിലും കാഴ്ചക്കാരായുള്ളത് മത്സരാർത്ഥികളും എസ്കോർട്ടിംഗ് അദ്ധ്യാപകരും രക്ഷിതാക്കളും ഡ്യൂട്ടി പൊലീസുകാരും മാത്രമാണ്. ചവിട്ടുനാടകം അരങ്ങ് നിറഞ്ഞപ്പോൾ പോലും കാണികളുടെ കസേരകൾ ഭൂരിഭാഗവും ഒഴിഞ്ഞു കിടന്നു. സമാനമായിരുന്നു ഓട്ടൻ തുള്ളലിന്റെയും കഥകളിയുടെയും നങ്ങ്യാർകൂത്തിന്റെയും അവസ്ഥ. ഇന്ന് ഒപ്പനയും ചെണ്ടമേളവും ആസ്വദിക്കാൻ കൂടുതൽ പേരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാളെയാണ് സംഘനൃത്തം. കലോത്സവ വേദികളിലെ പ്രധാന ഇനമാണ് സംഘനൃത്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.