SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.09 PM IST

'യാനം' ഇന്ത്യൻ പനോരമയി​ൽ പ്രദർശി​പ്പി​ച്ചു

yanam2

ഗോവ: 'മംഗൾയാൻ' ആസ്പദമാക്കി​ ഒരുക്കി​യ ചലച്ചി​ത്രം 'യാനം' ഐ.എഫ്.എഫ്.ഐയുടെ ഇന്ത്യൻ പനോരമയി​ൽ പ്രദർശി​പ്പി​ച്ചു. മൂന്ന് അന്താരാഷ്ട്ര ചലച്ചി​ത്ര മേളകളി​ൽ തി​രഞ്ഞെടുക്കപ്പെടുകയും ആറ് അന്താരാഷ്ട്ര ചലച്ചി​ത്ര അവാർഡുകളും കരസ്ഥമാക്കി​യ ചി​ത്രം ഐ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ. രാധാകൃഷ്ണന്റെ 'മൈ ഒഡീസി' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നി​ർമി​ച്ചി​രി​ക്കുന്നത്. ചി​ത്രത്തി​ന്റെ നി​ർമാതാവായ ഡോ. എ.വി​ അനൂപ്,സംവി​ധായകൻ വി​നോദ് മങ്കര,ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.സോമനാഥ്,മുൻ ചെയർമാൻ ഡോ. രാധാകൃഷ്ണൻ എന്നി​വരെ​ എൻ.എഫ്.ഡി​.സി​ ഡെപ്യൂട്ടി​ ഡയറക്ടർ തനു റായുടെ അദ്ധ്യക്ഷതയി​ൽ പ്രദർശന വേദി​യി​ൽ ആദരി​ച്ചു.

പനോരമയി​ൽ എല്ലാ മത്സരവി​ഭാഗങ്ങളി​ലും തി​രഞ്ഞെടുക്കപ്പെട്ടുവെന്ന നേട്ടവും 'യാനം' സ്വന്തമാക്കി. എ.വി​. എ പ്രൊഡക്ഷൻസി​ന്റെ ബാനറി​ൽ നി​ർമി​ച്ച "ഓള്","ഛായ" എന്നീ ഫീച്ചർ ഫി​ലി​മും ഷോർട്ട് ഫി​ലി​മും നേരത്തെ പനോരമയി​ൽ തി​രഞ്ഞടുക്കപ്പെട്ടി​രുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YAANAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.