കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 7.30 ന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തിയ ഗവർണർ അര മണിക്കൂറോളം മുൻ രാഷ്ട്രപതിയോടൊപ്പം ചെലവഴിച്ചു ചികിത്സാവിവരങ്ങൾ ചോദിച്ചറിഞ്ഞു. കേരളസാരിയും അനന്തപത്മനാഭന്റെ രൂപവും പ്രതിഭാ പാട്ടീലിന് ഗവർണർ സമ്മാനിച്ചു. താനുമായി 40 വർഷത്തോളം നീണ്ട ദൃഢബന്ധമാണ് ഗവർണർക്കുള്ളതെന്ന് പ്രതിഭാ പാട്ടീൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളെപ്പറ്റി നല്ല അഭിപ്രായമാണ് ഗവർണർക്കുള്ളത്. അദ്ദേഹം ബുദ്ധിമാനും എല്ലാ വിഷയങ്ങളെ കുറിച്ചും അഗാധമായ പാണ്ഡിത്യമുള്ളയാളുമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. മാനേജിംഗ് ട്രസ്റ്റി ആൻഡ് ചീഫ് ഫിസിഷ്യൻ ഡോ.പി.എം. വാരിയർ, സി.ഇ.ഒ ജി.സി.ഗോപാലപിള്ള, ട്രസ്റ്റി ആൻഡ് അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.മുരളീധരൻ, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാലൻ, മെറ്റീരിയൽസ് ഹെഡ് ഷൈലജാ മാധവൻകുട്ടി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ പ്രീതാ വാരിയർ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |