പാലക്കാട്: ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. താവളം സ്വദേശി ചന്ദ്രനാണ് പിടിയിലായത്. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ചന്ദ്രൻ ആശുപത്രിയിലെത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ നിരീക്ഷണ മുറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന ആദിവാസി യുവതിയെയാണ് ചന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ ആശുപത്രി അധികൃതരെത്തി, ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |