മിന്നൽ വേഗതയിൽ സേവനം ലഭ്യമാക്കുന്ന 5ജി മൊബൈൽ നെറ്റ്‌വർക്കുകൾ അധികം വൈകാതെ തന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ധൃതിപിടിച്ച തയ്യാറെടുപ്പിലാണ് ജിയോ, എയർടെൽ അടക്കമുള്ള സേവനദാതാക്കൾ. അത് കൊണ്ട് തന്നെ കൈയിൽ പുതുപുത്തൽ 5ജി ഫോണുള്ളവർക്ക് 5ജി വേഗം കൈവരിക്കാനായി ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. 5ജി ദേശവ്യാപകമാകുന്നതിനൊപ്പം പുതിയൊരു 5ജി ഫോൺ കീശയിലാക്കണം എന്നുള്ളവർക്കും ഇതൊരു സുവർണാവസരമാണ്. ഇതിനായി ഇന്ത്യൻ വിപണിയിൽ ലഭ്യമായ അധികം പണം ചിലവഴിക്കാതെ തന്നെ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ പരിചയപ്പെടാം.
15,000 രൂപയ്ക്ക് താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ
മോട്ടോ ജി51 5ജി
•ക്ളീൻ ആൻ്ഡ്രോയ്ഡ് 11 ഒഎസ്
•സ്നാപ്പ്ഡ്രാഗൺ 480 പ്ളസ് ചിപ്പ്സെറ്റിന്റെ കരുത്ത്
•6.8 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ
•120 ഹെർട്സ് റിഫ്രഷ് റേറ്റ്
•50 മെഗാപിക്സൽ പ്രൈമറി ക്യാമറ
•5000 എംഎഎച്ച് ബാറ്ററി
സോഷ്യൽ മീഡിയ ഉപയോഗത്തിനും വെബ് സ്ട്രീമിംഗിനും മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാവുന്ന മോട്ടോ ജി51ന് 14,999 രൂപയാണ് വില.
സാംസങ് ഗാലക്സി എഫ്13 5ജി
•6.5 ഇഞ്ച് എച്ച് ഡി പ്ളസ് ഡിസ്പ്ളേ
•50 മെഗാപിക്സൽ പ്രൈമറി ക്യാമറ
•ആൻഡ്രോയ്ഡ് 12 ഒഎസ്
സാംസങ് ഗാലക്സി എഫ് 13 5ജിയുടെ 6ജിബി റാം 128ജിബി ഇന്റേണൽ സ്റ്റേറേജ് മോഡലിന് 14,990 രൂപയാണ് വില.
റെഡ്മി നോട്ട് 10ടി 5ജി
•6.5 ഐപിഎസ് എൽസിഡി ഡിസ്പ്ളേ
•90 ഹെർട്സ് റിഫ്രഷ് റേറ്റ്
•ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ
•മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്ത്
•48 മെഗാപിക്സൽ പ്രൈമറി ക്യാമറ
കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച് റെഡ്മി നോട്ട് 10ജിയ്ക്ക് 14,999 രൂപയാണ് വില
പോക്കോ എം4 5ജി
•മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്ത്
•6.58 ഐപിഎസ് എൽസിഡി ഡിസ്പ്ളേ
•90 ഹെർട്സ് റിഫ്രഷ് റേറ്റ്
•50 എംപി ഡ്യുവൽ റിയർ ക്യാമറ
•5,000 എംഎഎച്ച് ബാറ്ററി
ഏഴ് 5ജി ബാന്റുകളെ സപ്പോർട്ട് ചെയ്യുന്ന പോക്കോ എം4 5ജി വിപണിയിൽ 12,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്.