തിരുവനന്തപുരം: ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻ മന്ത്രി കെ.സി. ജോസഫ്, ബെന്നി ബെഹ്നാൻ എം.പി എന്നിവർ സന്ദർശിച്ചു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സ തൃപ്‌തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണം കഴിക്കുന്നുണ്ട്. നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു. സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ട്.