തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് വിസ്താര എയർലൈൻസ് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. ഡിസംബർ 2 മുതലാണ് പുതിയ സർവീസ്. ഡൽഹിയിൽ നിന്ന് വൈകിട്ട് 6.10ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്തെത്തും. തിരികെ രാത്രി 9.55ന് പുറപ്പെട്ട് 12.55ന് ഡൽഹിയിലെത്തും. തിരുവനന്തപുരം-ഡൽഹി സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിൽ പ്രതിദിനം നാല് സർവീസുകളുണ്ടാവും. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് പ്രതിദിന സർവീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റർമാർ. പുതിയ സർവീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |