തിരുവനന്തപുരം: വിവിധ ട്രാക്കുകളിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ അടുത്തയാഴ്ച സംസ്ഥാനത്ത് 21 ട്രെയിനുകൾ പൂർണമായും 35ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും എട്ട് ട്രെയിനുകൾ വഴിതിരിച്ചു വിടുമെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
കൊല്ലം - കന്യാകുമാരി മെമു, നാഗർകോവിൽ - കൊച്ചുവേളി എക്സ്പ്രസ് എന്നിവ ഡിസംബർ ഒന്നുമുതൽ 11വരെയും നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ഡിസംബർ 7മുതൽ 12വരെയും കൊച്ചുവേളി - ലോകാമാന്യതിലക് ഗരീബ് രഥ് ഡിസംബർ 8 മുതൽ 11വരെയും ലോകമാന്യതിലക് - കൊച്ചുവേളി ഡിസംബർ 9 മുതൽ 12 വരെയും കൊച്ചുവേളി - ബംഗുളൂരു ഹംസഫർ, കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എന്നിവ 8 മുതൽ 10വരെയും ബംഗുളൂരു - കൊച്ചുവേളി, മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ എന്നിവ 9 മുതൽ 11വരെയും ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി 12നും തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി, കൊല്ലം - തിരുവനന്തപുരം പാസഞ്ചർ എക്സ്പ്രസ് നാഗർകോവിൽ - കൊല്ലം പാസഞ്ചർ എക്സ്പ്രസ്, പുനലൂർ - നാഗർകോവിൽ പാസഞ്ചർ എക്സ്പ്രസ്, കന്യാകുമാരി - പുനലൂർ പാസഞ്ചർ എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എന്നീ ട്രെയിനുകൾ ഡിസംബർ 11നും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ഇൻഡോർ - കൊച്ചുവേളി ഡിസംബർ 1ന് കൊല്ലത്തും, നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി 7ന് കായംകുളത്തും, യശ്വന്തപൂർ
- കൊച്ചുവേളി ഗരീബ് രഥ് ഡിസംബർ 7 മുതൽ 9 വരെ കോട്ടയത്തും, ഹുബ്ളി - കൊച്ചുവേളി 8ന് കോട്ടയത്തും, ഭവനഗർ - കൊച്ചുവേളി 7,8 തീയതികളിൽ എറണാകുളത്തും യശ്വന്തപൂർ - കൊച്ചുവേളി എ.സി സൂപ്പർഫാസ്റ്റ് 9ന് കോട്ടയത്തും ചണ്ഡീഗഡ് - കൊച്ചുവേളി 9 നും 11നും ആലപ്പുഴയിലും പോർബന്തർ - കൊച്ചുവേളി 10ന് എറണാകുളത്തും തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി 11ന് തിരുനെൽവേലിയിലും ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി 11ന് കായംകുളത്തും കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ 11ന് എറണാകുളത്തും ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസ് 11ന് കൊല്ലത്തും ചെന്നൈ - കൊല്ലം അനന്തപുരി എക്സ്പ്രസ് 11ന് തിരുവനന്തപുരത്തും ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 11ന് വർക്കലയിലും മംഗലാപുരം - തിരുവനന്തപുരം മലബാർ 11ന് കഴക്കൂട്ടത്തും മൈസൂരു - കൊച്ചുവേളി 6 മുതൽ 10വരെ എറണാകുളത്തും യോഗനാഗിരി - കൊച്ചുവേളി എക്സ്പ്രസ് 7ന് കൊല്ലത്തും ശ്രീഗംഗാനഗർ - കൊച്ചുവേളി 8ന് കൊല്ലത്തും ഗോരഖ് പൂർ -കൊച്ചുവേളി എക്സ്പ്രസ് 11ന് കൊല്ലത്തും10ന് എറണാകുളത്തും ബംഗുളൂരു -കന്യാകുമാരി ഐലണ്ട് എക്സ്പ്രസ് 10ന് തിരുവനന്തപുരത്തും നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് 11ന് തിരുവനന്തപുരത്തും യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം -ലോകമാന്യതിലക് 11ന് വർക്കലയിലും തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി 11ന് കൊല്ലത്തും തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ് 11ന് കൊല്ലത്തും കൊല്ലം - ചെന്നൈ അനന്തപുരി എക്സ്പ്രസ് 11ന് തിരുവനന്തപുരത്തും തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് 11ന് വർക്കലയിലും തിരുവനന്തപുരം - മംഗുളൂരു മലബാർ 11ന് കഴക്കൂട്ടത്തും കൊച്ചുവേളി - മൈസൂരു എക്സ്പ്രസ് 7,8,9,10,11 തീയതികളിൽ എറണാകുളത്തും നിന്നായിരിക്കും സർവീസ് തുടങ്ങുക.
വൈകിപുറപ്പെടുന്ന ട്രെയിനുകൾ
പോർബന്തറിൽ നിന്ന് ഡിസംബർ ഒന്നിനുള്ള കൊച്ചുവേളി എക്സ്പ്രസ് രാത്രി 8.10നും കൊച്ചുവേളയി നിന്ന് ഡിസംബർ 3നുള്ള ഗംഗാനഗർ എക്സ്പ്രസ് വൈകിട്ട് 5.10നും കൊച്ചുവേളിയിൽ നിന്ന് യശ്വന്തപുരത്തേക്ക് ഡിസംബർ 5നുള്ള ഗരീബ് രഥ് വൈകിട്ട് 5നും കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 8നുള്ള കോർബ എക്സ്പ്രസ് രാവിലെ 7.40നും കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 10നുള്ള ഇൻഡോർ അഹല്യാനഗരി എക്സ്പ്രസ് രാവിലെ 7.45നും തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് ഡിസംബർ 11നുള്ള കേരള എക്സ്പ്രസ് വൈകിട്ട് 6.30നും കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ് ഡിസംബർ 11ന് വൈകിട്ട് 3.55നും തിരുവനന്തപുരത്തുനിന്നും ഡിസംബർ 11നുളള നാഗർകോവിൽ പാസഞ്ചർ എക്സ്പ്രസ് രാത്രി 8നും ആയിരിക്കും പുറപ്പെടുക.