SignIn
Kerala Kaumudi Online
Friday, 03 February 2023 3.46 PM IST

ഒന്നാം ഘട്ട പ്രചാരണം സമാപിച്ചു: ഗുജറാത്തിൽ 89 സീറ്റിൽ നാളെ വോട്ടെടുപ്പ്

gujs

ഗാന്ധിനഗർ: ഗുജറാത്തിൽ 89 സീറ്റുകളിലേക്ക് നാളെ (ഡിസംബർ 1)​ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്നലെ സമാപിച്ചു. ശേഷിക്കുന്ന 93 സീറ്റിലെ വോട്ടെടുപ്പ് ഡിസംബർ 5നാണ്. ഭരണകക്ഷിയായ ബി. ജെ. പിയും പ്രതിപക്ഷ കോൺഗ്രസും വീറും വാശിയും വിവാദങ്ങളും നിറച്ച പ്രചാരണത്തിനാണ് ഇന്നലെ കലാശക്കൊട്ടായത്.

തിങ്കളാഴ്ച രാത്രി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാ‌ർഗെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ചത് വിവാദങ്ങളിൽ ഏറ്റവും ഒടുവിലത്തേതായി. പഞ്ചായത്ത് മുതൽ പാലമെന്റ് വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വന്തം മുഖം മനസിൽ കണ്ട് വോട്ട് ചെയ്യാനാണ് മോദി ആവശ്യപ്പെടുന്നത്. മോദിക്ക് എത്രമുഖങ്ങളാണ്, രാവണനെ പോലെ എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇന്നലെ ബി. ജെ.പി നേതാക്കൾ ഖാർഗെയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. 2007ൽ സോണിയാ ഗാന്ധി മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് വിമർശിച്ചതിന്റെ തുടർച്ചയാണ് ഖാർഗെയുടെ പരാമർശമെന്ന് ബി. ജെ. പി വക്താവ് സമ്പിത് പാത്ര പറഞ്ഞു.

ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ഇന്നലെ ഭവ്നഗറിലും ഗാന്ധിധാമിലും ആദ്യഘട്ടത്തിലെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തി. അതേസമയം,​ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നവരുടെ പ്രചാരണത്തിന് ഇന്നലെ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്താകെ ഓളങ്ങൾ സൃഷ്‌ടിച്ചു.

നാളെ ജനവിധി തേടുന്നവരിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്‌വി ഉൾപ്പെടെയുള്ള പ്രമുഖരുണ്ട്. ദ്വാരക ജില്ലയിലെ ഖംബാലിയ സീറ്റിലാണ് ഗദ്‌വി മത്സരിക്കുന്നത്. മുൻ മന്ത്രി പർഷോത്തം സോളങ്കി,​ ആറ് തവണ എം. എൽ. എ ആയ കുൻവർജി ഭവാലിയ,​ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ,​ഗുജറാത്ത് ആം ആദ്മി പാർട്ടി പ്രസിഡന്റ് ഗോപാൽ ഇതാലിയ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്ന മറ്റ് പ്രമുഖർ.

സ്വന്തം സംസ്ഥാനം ഇരുപത്തേഴ് വർഷമായി ഭരിക്കുന്ന ബി. ജെ. പിക്ക് അധികാരം നിലനിറുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

കോൺഗ്രസിന് വേണ്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു.

ആം ആദ്മി പാർട്ടിക്കു വേണ്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും പ്രചാരണം നടത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.