SignIn
Kerala Kaumudi Online
Friday, 19 April 2024 12.07 PM IST

ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം; ഉത്തരവിറക്കി യുഎഇയിലെ ഭരണാധികാരികൾ

uae

അബുദാബി: യുഎഇയുടെ ദേശീയ ദിനത്തിന് മുന്നോടിയായി രാജ്യത്തെ നിരവധി തടവുകാരെ മോചിപ്പിക്കാനായി ഉത്തരവ്. 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജയിലിൽ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. മോചിപ്പിക്കുന്ന കുറ്റവാളികൾക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭവനകൾ നൽകാനും അവസരം നൽകാനാണ് നടപടി. ഇതിനായി മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാദ്ധ്യതയും പരിഹരിച്ച് നൽകും.

അതേ സമയം ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റസിൽ നിന്നുള്ള 333 തടവുകാരുടെ മോചനത്തിനായി ഉത്തരവിട്ടു. കൂടാതെ ഫുജൈറയിൽ നിന്നും 153 തടവുകാരെയും ദുബായിൽ നിന്നും 1040 തടവുകാരെയും അജ്മാനിൽ നിന്ന് 11 തടവുകാരെയും മോചിപ്പിക്കാനായി അതാത് പ്രവിശ്യകളുടെ ഭരണാധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, DUBAI, GULFNEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.