കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഡി.ജി.പി, നഗരസഭാ സെക്രട്ടറി എന്നിവരോടു വിശദീകരണം തേടിയത്. ഹർജി ഇന്നു വീണ്ടും പരിഗണിക്കും. നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം.നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |