സിൽവർ ലൈനിൽ നിന്ന് സംസ്ഥാന സർക്കാർ തത്ക്കാലത്തേക്ക് പിന്മാറിയെങ്കിലും, കെ റെയിലിന്റെ ഫേസ്ബുക്ക് പേജിൽ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പരസ്യം വന്നിരിക്കുന്നത്.
"പദ്ധതി ഇല്ലാതായിട്ടില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി...കേരളം കുതിക്കട്ടെ സിൽവർലൈനിൽ..."- എന്നാണ് പരസ്യത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
എന്നാൽ പരസ്യത്തിന് താഴെ ട്രോളുകളും വിമർശനങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. "കൂടെ ബാറ്റ് ചെയ്തവരെല്ലാം റണ്ണൗട്ടായിട്ടും ഗ്രൗണ്ടിൽ തന്നെ പ്രതീക്ഷയോടെ ഇരിക്കുന്ന അഡ്മിൻ ആണെന്റെ ഹീറോ", "ചത്ത കുട്ടിയുടെ ജാതകം ഇനിയും നോക്കണോ"- തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |