SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.08 PM IST

ഇനി ഇഷ്ടവസ്ത്രങ്ങളോട് നോ പറയേണ്ട, ജിമ്മിൽ പോകാതെതന്നെ കുടവയർ കുറയ്ക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം മതി

belly-fat

തടിച്ചവരായാലും മെലിഞ്ഞവരായാലും ഇന്ന് മിക്കവരും നേരിടുന്ന പ്രശ്‌നമാണ് കുടവയർ. മനസിന് ഇഷ്ടപ്പെടുന്നൊരു ഡ്രസ് ധരിക്കാമെന്ന് വിചാരിക്കുമ്പോൾ കുടവയർ തടസം വരുമെന്ന് പരാതിപ്പെടുന്നവർ ഇന്ന് ധാരാളമാണ്. ശരീരത്തോട് ഫിറ്റായിരിക്കുന്ന ബോഡികോൺ വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് കൂടുതലായും കുടവയർ പ്രശ്നമാവുക. എന്നാൽ അധികം പണിപ്പെടാതെതന്നെ കുടവയർ കുറയ്ക്കാൻ സാധിച്ചാലോ? ഈ ഭക്ഷണങ്ങൾ പതിവാക്കി നോക്കൂ, മാറ്റം പെട്ടെന്ന് തിരിച്ചറിയാം.

ഗ്രീൻ ടീ

ചായയ്ക്കും കോഫിയ്‌ക്കും പകരമായി ഗ്രീൻ ടീ പതിവാക്കി നോക്കൂ. കുടവയർ എന്ന പ്രശ്നത്തിന് പരിഹാരമാകും. ഗ്രീൻ ടീയിലെ ആന്റി ഓക്‌സിഡന്റുകളും കഫൈനും അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് അടക്കാനും ഗ്രീൻ ടീ സഹായിക്കും. എന്നാൽ അമിതമായി ഉപയോഗിച്ചാൽ ഇതിലെ കഫൈൻ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ദിവസം മൂന്ന് കപ്പ് ഗ്രീൻ ടീയാണ് ശരിയായ അളവ്.

മഞ്ഞൾ

മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ കരളിൽ നിന്ന് വിഷാംശം നീക്കാൻ സഹായിക്കും. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കും. കറികളിലും പാലിലും മറ്റും ചേർത്ത് മഞ്ഞൾ കഴിക്കുന്നത് പതിവാക്കാം.

കൊക്കോ

ഫ്ളവനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള കൊക്കോ ഹൃദയത്തിനും തലച്ചോറിനും ഏറെ ഗുണപ്രദമാണ്. കൊക്കോ കഴിക്കുന്നതിലൂടെ തലച്ചോറിൽ സെറോട്ടോണിന്റെ ഉത്‌പാദനം വർദ്ധിക്കും. ഇതിലൂടെ മൂഡ് മെച്ചപ്പെടുകയും വിശപ്പ് അടങ്ങുകയും ചെയ്യും. കൊക്കോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഡാർക്ക് ചോക്ളേറ്റിന്റെ ഒന്നോ രണ്ടോ കഷ്ണം ദിവസേന കഴിക്കുന്നത് നല്ലതാണ്.

അയമോദകം

മികച്ച രീതിയിൽ ഭക്ഷണത്തിലെ പോഷണങ്ങൾ വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കുന്ന അയമോദകം ശീലമാക്കുന്നത് കുടവയറിനുള്ള മികച്ച പരിഹാരമാണ്. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അയമോദകം സഹായിക്കുന്നു. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് അയമോദകം തടയുന്നു. ചപ്പാത്തിയിലും മറ്റും ചേർത്ത് കഴിക്കുകയോ പ്രഭാത ഭക്ഷണത്തിന് മുൻപ് ഒരു സ്‌പൂൺ അയമോദകം ചവച്ചുകഴിക്കുകയോ ചെയ്യാം.

അവക്കാഡോ

നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള അവക്കാഡോ കഴിക്കുന്നത് വയർ നിറഞ്ഞതായി തോന്നുന്നതിന് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, REDUCE, BELLY FAT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.