ഉടുമ്പന്നൂർ: സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ 'നീരുറവ് ' പദ്ധതിക്ക് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തത്തോടു കൂടി തുടക്കമായി. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കേരളാ മിഷന്റെ സഹകരണത്തോടെയാണ് പ്രവൃത്തികൾ നടത്തുക. പഞ്ചായത്തിനെ 13 നീർത്തടങ്ങളായി വിഭജിച്ച് മണ്ണ് ജല ജൈവസമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണവും ഓരോ നീർത്തട പരിധിയിലും താമസിക്കുന്ന ജനങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തിയും പൊതു വികസന പ്രവർത്തനങ്ങൾ അവശ്യമായത് കണ്ടെത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഇടമറുക് നീർത്തട പരിധിയിൽ നടന്ന നീർത്തട നടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈഷ സലിം അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാന്തമ്മജോയി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആതിര രാമചന്ദ്രൻ , ശ്രീമോൾ ഷിജു, നീർത്തടക്കമ്മിറ്റി ഭാരവാഹികളായ പി.ജെ ഉലഹന്നാൻ , ടി. എം സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ അനീന സ്വാഗതവും ഓവർസിയർ ടി.കെ അനീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |