തിരുവനന്തപുരം : തലസ്ഥാനത്ത് ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അതിക്രമം, സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലെയിനിലാണ് സംഭവം. യുവാവ് ബൈക്ക് സമീപത്ത് ഒതുക്കി നിറുത്തിയ ശേഷമാണ് പെൺകുട്ടികളെ കൈയേറ്റം ചെയ്തത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നാലുദിവസം മുമ്പാണ് സംഭവം. അന്ന് തന്നെ മ്യൂസിയം പോലീസിൽ പരാതിയനൽകിയിരുന്നു. അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്ന് പെൺകുട്ടികൾ പറയുന്നു. അതേസമയം സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം,.
കഴിഞ്ഞ മാസം മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിക്ക് നേരെയും ദിവസങ്ങൾക്ക് മുമ്പ് വഞ്ചിയൂരിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയ്ക്ക് നേരെയും സമാനരീതിയിൽ അതിക്രമം നടന്നിരുന്നു. ഇരുസംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |